Connect with us

Oval test

രോഹിതിന് സെഞ്ചുറി, പുജാരക്ക് അര്‍ധ സെഞ്ചുറി; ഇന്ത്യക്ക് 171 റണ്‍സ് ലീഡ്

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

Published

|

Last Updated

ഓവല്‍ | ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യക്ക് 171 റണ്‍സിന്റെ ലീഡ്. മൂന്നാം സെഷനിൽ വെളിച്ചക്കുറവ് അനുഭവപ്പെട്ടിരുന്നു. സെഞ്ചുറി നേടിയ രോഹിത് ശര്‍മയും അര്‍ധ സെഞ്ചുറി നേടിയ ചേതേശ്വര്‍ പുജാരയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട അടിത്തറ നല്‍കിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

22 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും ഒമ്പത് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിലുള്ളത്. രോഹിത് ശര്‍മ 127ഉം പുജാര 60ഉം റണ്‍സെടുത്ത് പുറത്തായി. ഒലീ റോബിന്‍സണിനാണ് ഇരുവരുടെയും വിക്കറ്റ്. കെ എല്‍ രാഹുല്‍ 46 റണ്‍സെടുത്തു. ജെയിംസ് ആന്‍ഡേഴ്‌സണിനാണ് വിക്കറ്റ്.

വിക്കറ്റൊന്നും പോകാതെ 50 റണ്‍സ് എന്ന നിലയിലാണ് മൂന്നാം ദിനം ആരംഭിച്ചത്. സ്‌കോര്‍ 83ല്‍ നില്‍ക്കെ രാഹുലിന്റെ വിക്കറ്റ് നഷ്ടമായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 290 റണ്‍സില്‍ അവസാനിച്ചിരുന്നു.

---- facebook comment plugin here -----

Latest