Connect with us

IND VS ENG

തകര്‍ന്നടിഞ്ഞ് ഇന്ത്യ; ആദ്യ ഇന്നിംഗ്‌സില്‍ 191 ന് പുറത്ത്

കളിയുടെ ഒരു സമയത്ത് 127/7 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ ശര്‍ദൂല്‍ ഠാക്കൂറും ഉമേഷ് യാദവും ചേര്‍ന്നാണ് കരകയറ്റിയത്

Published

|

Last Updated

ഓവല്‍ | ഇംഗ്ലണ്ടിനെതിരെ ഓവല്‍ ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 191 ന് ഓള്‍ ഔട്ടായി. കളിയുടെ ഒരു സമയത്ത് 127/7 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ ശര്‍ദൂല്‍ ഠാക്കൂറും ഉമേഷ് യാദവും ചേര്‍ന്നാണ് കരകയറ്റിയത്. എട്ടാം വിക്കറ്റില്‍ ഇവര്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. 33 പന്തില്‍ 57 റണ്‍സ് നേടിയ ശര്‍ദൂല്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായി വീണ്ടും ക്യാപ്റ്റന്‍ വിരാട് കോലി അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ പുറത്തായി. ക്രിസ് വോക്‌സ് നാലും ഒലി റോബിന്‍സണ്‍ മൂന്നും വിക്കറ്റും നേടി ഇന്ത്യയുടെ പതനത്തിന് ആക്കം കൂട്ടി.

ശര്‍ദൂല്‍ പുറത്തായതിന് പിന്നാലെ ഒരു റണ്‍സ് കൂടി കൂട്ടിചേര്‍ക്കുമ്പോഴേക്കും അവസാന രണ്ട് വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. കോലിയും ജഡേജയും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആദ്യ സെഷനില്‍ 50 കടത്തിയെങ്കിലും ലഞ്ചിന് പിന്നാലെ ജഡേജയെ ക്രിസ് വോക്‌സ് വീഴ്ത്തി.

ഓഫ് സ്റ്റംപിന് പുറത്തുപോവുന്ന പന്തുകളില്‍ ബാറ്റുവെച്ച് പുറത്താവുന്ന ശീലം ഇത്തവണയും കോലി ആവര്‍ത്തിച്ചു. കോലിയുടെ ഓഫ് സ്റ്റംപിന് പുറത്തെ ദൗര്‍ബല്യം രഹാനെയും ആവര്‍ത്തിച്ചു.

---- facebook comment plugin here -----

Latest