Connect with us

T20 WORLD CUP

ദാസിന്റെ ഒറ്റയാള്‍ പോരാട്ടം വിഫലം; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആവേശ ജയം

അഞ്ച് റൺസിനാണ് ഇന്ത്യൻ ജയം.

Published

|

Last Updated

അഡലെയ്ഡ് | സാധ്യതകള്‍ മാറിമറിഞ്ഞ ആവേശപ്പോരില്‍ ബംഗ്ലാദേശിനെതിരെ വിജയം കരസ്ഥമാക്കി ഇന്ത്യ. അഞ്ച് റൺസിനാണ് ഇന്ത്യൻ ജയം. ഇതോടെ ഇന്ത്യ ടി20 ലോകകപ്പ് സെമി സാധ്യത ദൃഢപ്പെടുത്തി. ഓപണർ ലിറ്റണ്‍ ദാസിന്റെ ഒറ്റയാള്‍ പോരാട്ടം ഏറ്റെടുക്കാന്‍ ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചില്ല. മഴ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് 16 ഓവറില്‍ 151 റണ്‍സായി ബംഗ്ലാദേശിന്റെ ലക്ഷ്യം പരിഷ്‌കരിച്ചിരുന്നു.

ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആറ് വിക്കറ്റിന് 184 റണ്‍സാണ് പടുത്തുയര്‍ത്തിയത്. മറുപടിയായി ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് ബംഗ്ലാദേശ് എടുത്തത്. 27 ബോളില്‍ നിന്ന് ലിറ്റണ്‍ ദാസ് 60 റണ്‍സാണ് എടുത്തത്. നജ്മുല്‍ ഹുസൈന്‍ ഷാന്റോ 21 റണ്‍സെടുത്തു. അര്‍ശ്ദീപ് സിംഗ്, ഹര്‍ദിക് പാണ്ഡെ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

ഓപണര്‍ കെ എല്‍ രാഹുലും വിരാടും കോലിയും നേടിയ അര്‍ധ ശതകങ്ങളുടെ പിന്‍ബലത്തിലാണ്, ടൂര്‍ണമെന്റിലെ മികച്ച സ്‌കോര്‍ ഇന്ത്യ നേടിയത്. പതിവിന് വിപരീതമായി കെ എല്‍ രാഹുലിന്റെ മികച്ച തുടക്കമാണ് ഇന്ത്യക്ക് കരുത്തായത്. 32 ബോളില്‍ നിന്ന് 50 റണ്‍സ് രാഹുല്‍ നേടി. അതേസമയം രോഹിത് ശര്‍മക്ക് തിളങ്ങാനായില്ല. 44 ബോളിലാണ് വിരാട് കോലി പുറത്താകാതെ 64 റണ്‍സ് നേടിയത്. സൂര്യകുമാര്‍ യാദവ് 16 ബോളില്‍ 30 റണ്‍സെടുത്തു. ബംഗ്ലാദേശിന്റെ ഹസന്‍ മഹ്മൂദ് മൂന്ന് വിക്കറ്റെടുത്തു. ശാകിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റ് നേടി.

Latest