Connect with us

Ongoing News

ഇന്ത്യയുടെ ഏറ്റവും പ്രായമേറിയ ക്രിക്കറ്റ് താരം ദത്താജിറാവു ഗെയ്ക്വാദ് അന്തരിച്ചു

95-ാം വയസ്സിലാണ് അദ്ദേഹം വിടപറഞ്ഞത്.

Published

|

Last Updated

വഡോദര | ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനും രാജ്യത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ ക്രിക്കറ്ററുമായ ദത്താജിറാവു കൃഷ്ണറാവു ഗെയ്ക്വാദ് അന്തരിച്ചു. 95-ാം വയസ്സിലാണ് അദ്ദേഹം വിടപറഞ്ഞത്. ഗുജറാത്തിലെ വഡോദരയിലുള്ള സ്വന്തം വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മുന്‍ ഇന്ത്യന്‍ താരവും ദേശീയ ടീമിന്റെ പരിശീലകനുമായിരുന്ന അന്‍ഷുമന്‍ ഗെയ്ക്വാദിന്റെ പിതാവാണ് ദത്താജിറാവു ഗെയ്ക്വാദ്.

1947 മുതല്‍ 1961 വരെ രഞ്ജി ട്രോഫിയില്‍ ബറോഡയുടെ താരമായിരുന്നു. 14 സെഞ്ചറികളുള്‍പ്പെടെ 3139 റണ്‍സെടുത്തിട്ടുണ്ട്. 1957-58ല്‍ രഞ്ജി ട്രോഫി കിരീടം ചൂടിയ ബറോഡ ടീമിന്റെ നായകനായിരുന്നു ഗെയ്ക്വാദ്. വഡോദരയിലെ മോത്തിബോഗ് സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ സര്‍വീസസിനെ ഒരിന്നിംഗ്‌സിനും 51 റണ്‍സിനും പരാജയപ്പെടുത്തിയാണ് ബറോഡ കപ്പില്‍ മുത്തമിട്ടത്.

ഇന്ത്യക്കായി 11 ടെസ്റ്റ് മത്സരം കളിച്ച ഗെയ്ക്വാദ് നാലു മത്സരങ്ങളില്‍ ഇന്ത്യയുടെ നായകനായിരുന്നു. 11 ഇന്നിംഗ്‌സുകളില്‍ നിന്നായി 350 റണ്‍സെടുത്തിട്ടുണ്ട്. 1952 ല്‍ ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ഗെയ്ക്വാദ് 1961 ല്‍ ചെന്നൈയില്‍ പാക്കിസ്ഥാനെതിരെയാണ് അവസാന മത്സരം കളിച്ചത്.

 

Latest