Connect with us

Kerala

സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ വര്‍ധന; ഇന്നലെ മാത്രം  സ്ഥിരീകരിച്ചത് 292 പേര്‍ക്ക് 

സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ച് രണ്ടു പേര്‍ മരിച്ചു.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. ഇന്നലെ മാത്രം 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ച് രണ്ടു പേര്‍ മരിച്ചു. കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനവും കേരളമാണ്.

തിങ്കളാഴ്ച 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് കണക്കുകള്‍ പുറത്തുവന്നത്. കര്‍ണാടകയില്‍ ഒമ്പത്, ഗുജറാത്തില്‍ മൂന്ന്, ഡല്‍ഹിയില്‍ മൂന്ന് എന്നിങ്ങനെയാണ് ആളുകള്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ രാജ്യത്ത് 341 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2311 ആണ്. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88 ശതമാനത്തിലധികം കേസുകളും കേരളത്തിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടക്കുന്ന സംസ്ഥാനമാണ് കേരളം. അതിനാലാണ് കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിശദീകരണം.