രാജ്യത്തെ ബിബിസി ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബി ബി സി ഡോക്യുമെന്ററി രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് റെയ്ഡ്.
രാവിലെ 11.30 നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ബി ബി സി ഓഫീസില്‍ പ്രവേശിച്ച ശേഷം ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായി വിവരമുണ്ട്. ദില്ലിയില്‍ എട്ട് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ബിസിനസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ബിബിസിയുടെ ഇന്ത്യന്‍ ഭാഷാ ചാനലുകളുടെ വരുമാന രേഖകളും പരിശോധിക്കുന്നു.
വീഡിയോ കാണാം
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


