Connect with us

Kerala

പിങ്ക് പോലീസ് അപമാനിച്ച സംഭവം; സർക്കാർ നഷ്ടപരിഹാരം അനുവദിച്ചു; തുക പോലീസുകാരിയിൽ നിന്ന് ഈടാക്കും

പെൺകുട്ടിക്ക് ഒന്നര ലക്ഷ രൂപ ഉദ്യോഗസ്ഥയിൽ നിന്ന് ഈടാക്കി നൽകാൻ ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്.

Published

|

Last Updated

തിരുവനന്തപുരം |ആറ്റിങ്ങലിൽ പെൺകുട്ടിയെ അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയിൽ നിന്ന് പെൺകുട്ടിക്കുള്ള നഷ്ടപരിഹാരത്തുക ഈടാക്കാൻ സർക്കാർ ഉത്തരവ്. പെൺകുട്ടിക്ക് ഒന്നര ലക്ഷ രൂപ ഉദ്യോഗസ്ഥയിൽ നിന്ന് ഈടാക്കി നൽകാൻ ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്. കോടതി നിർദേശമനുസരിച്ചാണ് നടപടി.

കഴിഞ്ഞ ഓഗസ്റ്റ് 27 നാണ് സംഭവം. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസുകാരിയായ രജിത പിതാവിനെയും എട്ട് വയസ്സുകാരിയായ മകളെയും ഉദ്യോഗസ്ഥ നടുറോഡിൽ പരസ്യ വിചാരണക്ക് വിധേയരാക്കുകയായിരുന്നു. ഒടുവിൽ പൊലീസ് വാഹനത്തിന് ഉള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ കിട്ടിയെങ്കിലും പോലീസ് ഉദ്യോഗ്സഥ മാപ്പ് പറയാൻ തയ്യാറായില്ല.

സംഭവത്തലിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബാലാവകാശകമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടി. പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപ്പോർട്ടാണ് ഡിവൈഎസ്പി നൽകിയത്. തുടർന്ന് ജയചന്ദ്രൻ ഡിജിപിക്ക് പരാതി നൽകി. ഓഗസ്റ്റ് 31ന് ഐജി ഹർഷിത അട്ടല്ലൂരിയോട് സംഭവം അന്വേഷിക്കാൻ ഡിജിപി ആവശ്യപ്പെട്ടു. പക്ഷേ അവരടെ റിപ്പോർട്ടും പോലീസുകാരിക്ക് അനുകൂലമായിരുന്നു.

പിന്നീട് പിതാവും പെൺകുട്ടിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹെെക്കോടതിയെ സമീപിച്ചതോടെയാണ് കേസിൽ വഴിത്തിരിവായത്. 50 ലക്ഷം രൂപയാണ് പെണ്‍കുട്ടി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേസില്‍ വാദം കേട്ട ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് സംസ്ഥാന സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. കോടതിച്ചെലവായി 25000 രൂപ കെട്ടിവെയ്ക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാൽ കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി. പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും ഇത് ഉദ്യോഗസ്ഥയുടെ മാത്രം കുറ്റമാണെന്നുമായിരുന്നു സർക്കാർ വാദം.

Latest