Connect with us

Kerala

വീട്ടില്‍ നിര്‍ത്തിയിട്ട കാറുകള്‍ കത്തിച്ച സംഭവം; പ്രതികള്‍ അറസ്റ്റില്‍

അനിലും മുരുകനുമായി വിദേശത്തു വച്ചുണ്ടായ തര്‍ക്കമാണ് വാഹനം കത്തിക്കാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു

Published

|

Last Updated

കൊല്ലം |  വെഞ്ഞാറമൂട് വീട്ടില്‍ അതിക്രമിച്ച് കയറി വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. പ്രവാസിയായ മുരുകന്‍ എന്നയാളുടെ കാറുകളാണ് കത്തിച്ചത്. സംഭവത്തില്‍ അനില്‍ കുമാര്‍, രാജ് കുമാര്‍ എന്നിവരെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. അനിലും മുരുകനുമായി വിദേശത്തു വച്ചുണ്ടായ തര്‍ക്കമാണ് വാഹനം കത്തിക്കാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു

കഴിഞ്ഞദിവസമാണ് വെഞ്ഞാറമൂട് വലിയകട്ടയ്ക്കല്‍ മുരുകവിലാസത്തില്‍ മുരുകന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ അജ്ഞാതന്‍ തീയിട്ട് നശിപ്പിച്ചത്. അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. കൈയ്യില്‍ ഇന്ധന കുപ്പിയുമായി എത്തിയ ആള്‍ കാറുകളുടെ മുകളിലേക്ക് ഇന്ധനമൊഴിച്ച് തീയിട്ട ശേഷം ഓടി മറയുന്നത് സി സി ടി വിയില്‍ പതിഞ്ഞിരുന്നു