Connect with us

uttarakhand sangi attack

ഉത്തരാഖണ്ഡില്‍ ക്രിസ്ത്യന്‍ പള്ളി സംഘ്പരിവാര്‍ അടിച്ച് തകര്‍ത്തു

പ്രാര്‍ഥനക്കെത്തിയ വിശ്വാസികളെ അടിച്ചോടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

Published

|

Last Updated

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലെ ക്രിസ്ത്യന്‍ പള്ളി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ വിശ്വാസികളെ അടിച്ചോടിച്ചു. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ചര്‍ച്ച് വളണ്ടിയറായ രജിത് എന്നയാളുടെ പരുക്ക് ഗുരുതരമാണ്.

വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദള്‍, യുവമോര്‍ച്ച സഘടനകളിലുള്ളവരാണ് പള്ളിയിലേക്ക് ഇരുമ്പ് ദണ്ഡുകളടക്കമുള്ള മാരകായുധങ്ങളുമായി പള്ളിയിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിട്ടത്. ഞായറാഴ്ച രാവിലെ പ്രാര്‍ഥന നടക്കുന്നതിനിടെയായിരുന്നു ആക്രമണം. 40 മിനുട്ട് പള്ളിയില്‍ സംഹാര താണ്ഡവമാടിയ ഇവര്‍ കണ്ണില്‍ കണ്ടതെല്ലാം അടിച്ച് തകര്‍ത്തു. തടയാന്‍ വന്നവരെ ക്രൂരമായി തല്ലിച്ചതച്ചു. ‘വന്ദേ മാതരം’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു ഇവര്‍ പള്ളിയില്‍ എത്തിയത്.അക്രമിസംഘത്തിലുള്ളവര്‍ മര്‍ദിച്ചു.
പള്ളിയിലെ കസേരകള്‍, മേശകള്‍, സംഗീത ഉപകരണങ്ങള്‍, ഫോട്ടോകള്‍ എന്നിവ തകര്‍ത്തു. തലയില്‍ ഗുരുതരമായി പരുക്കേറ്റ ചര്‍ച്ച് വളണ്ടിയറായ രജിതിനെ ഡെറാഡൂണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ചര്‍ച്ചിലെ പാസ്റ്ററുടെ ഭാര്യ പ്രിയോ സാധന ലന്‍സെ പോലീസില്‍ പരാതി നല്‍കി. കണ്ടാലറിയാവുന്ന 200ഓളം പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

 

 

 

Latest