Connect with us

International

മഹാരാഷ്ട്രയില്‍ അടുത്ത മാസം നാലിന് സ്‌കൂളുകള്‍ തുറക്കും

കൂടാതെ ആരാധനാലയങ്ങള്‍ ഒക്ടോബര്‍ ഏഴ് മുതല്‍ പ്രവേശനം അനുവദിക്കുമെന്നും സര്‍ക്കാര്‍

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ നാലിന് സ്‌കൂളുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍. നഗരങ്ങളില്‍ എട്ട് മുതല്‍ 12 വരെയും, ഗ്രാമങ്ങളില്‍ അഞ്ച് മുതല്‍ 12 വരെയും ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. കൂടാതെ ആരാധനാലയങ്ങള്‍ ഒക്ടോബര്‍ ഏഴ് മുതല്‍ പ്രവേശനം അനുവദിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ മഹാരാഷ്ട്രയെയും കേരളത്തേയും സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും, വിദ്യാര്‍ഥികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും കോടതി വ്യക്തമാക്കി.

 

 

Latest