Connect with us

Kerala

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയുടെ രണ്ടു കൈകളും വെട്ടിമാറ്റി

മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കോട്ടയം | കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയുടെ രണ്ടു കൈകളും വെട്ടിമാറ്റി. കാണക്കാരി സ്വദേശി മഞ്ജുവിന്റെ (42) കൈകളാണു ഭര്‍ത്താവ് വെട്ടിയത്. ഒരു കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. വലത് കൈയിലെ മൂന്ന് വിരലുകളും അറ്റുപോയി. ചുണ്ടിനും പുറത്ത് തോളെല്ലിനും വെട്ടേറ്റിട്ടുണ്ട്. തലക്ക് അടിയേറ്റ പരിക്കുണ്ട്.

മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. മദ്യപിച്ച് ഭാര്യയുമായി പ്രദീപ് വഴക്കുണ്ടാക്കുന്നത് പതിവാണെന്നു നാട്ടുകാര്‍ പറഞ്ഞു. മകളെയും ആക്രമിച്ച ഇയാള്‍ വാഹനത്തില്‍ കടന്നുകളഞ്ഞു. നാട്ടുകാരാണ് മഞ്ജുവിനെ ആശുപത്രിയില്‍ എത്തിച്ചത്.