Kerala
ജമ്മു കാശ്മീരിൽ എസ് യു വി വാൻ കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ അടക്കം ഏഴ് മരണം
ശ്രീനഗർ - ലേ ഹൈവേയിൽ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം.

ശ്രീനഗർ | ജമ്മു കാശ്മീരിലെ ശ്രീനഗറിന് സമീപം സോജില പാസിൽ ടാക്സി എസ് യു വി വാൻ മലയിടുക്കിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. പാലക്കാട് സ്വദേശീകളായ സുധേഷ്, അനിൽ, രാഹുൽ, വിഘ്നേഷ് എന്നിവരാണ് മരിച്ച മലയാളികൾ. ശ്രീനഗർ – ലേ ഹൈവേയിൽ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം.
സോജില പാസിനടുത്തുള്ള യാദവ് മോർ എന്ന സ്ഥലത്താണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ടാറ്റ സുമോ വാൻ മലയിടുക്കിലേക്ക് മറിയുകയായിരുന്നു.
വിനോദയാത്രക്ക് പോയ സംഘമാണ് അപകടത്തിൽപെട്ടത്.
---- facebook comment plugin here -----