Connect with us

wild elephant attack

ഇടുക്കിയില്‍ ഭര്‍ത്താവിന് മുന്നില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

ഇന്ന് പുലര്‍ച്ചെ 5.30ന് ആനയിറങ്കലിലെ എസ് വളവിനു സമീപമാണ് സംഭവം.

Published

|

Last Updated

ഇടുക്കി | ആനയിറങ്കലിനു സമീപം വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. ചട്ടമൂന്നാര്‍ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30ന് ആനയിറങ്കലിലെ എസ് വളവിനു സമീപമാണ് സംഭവം.

കുമാറും വിജിയും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് റോഡില്‍ രണ്ട് കാട്ടാനകള്‍ നില്‍ക്കുന്നത് കണ്ടത്. മടങ്ങിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ വാഹനം മറിയുകയായിരുന്നു. കുമാര്‍ വാഹനത്തിനടിയിലും വിജി മുകളിലുമായാണ് വീണത്. പിന്നാലെ ആന വിജിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ വിജി മരിച്ചു

അടിമാലി താലൂക്ക് ആശുപത്രിയിലാണ് വിജിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കുമാറും ഇവിടെ ചികിത്സയിലാണ്.

 

Latest