Connect with us

Afghanistan crisis

അഫ്ഗാനിൽ വിമാനത്തിന്റെ ചിറകില്‍ അള്ളിപ്പിടിച്ചിരുന്നു; ടേക് ഓഫ് ചെയ്തപ്പോള്‍ താഴെ പതിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

വിമാനം പറന്നുയരുന്നതിന്റെയും അതില്‍നിന്ന് ആളുകള്‍ താഴെ വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | താലിബാന്‍ ഭരണം പിടിച്ചതിനെ തുടര്‍ന്ന് അസ്ഥിരമായ അഫ്ഗാനിസ്ഥാനില്‍ നിന്ന് അനുനിമിഷം പുറത്തുവരുന്നത് കരളലിയിക്കുന്ന വാര്‍ത്തകള്‍. അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടാന്‍ യുഎസ് സൈനിക വിമാനത്തിന്റെ ചിറകിന് സമീപം അള്ളിപ്പിടിച്ചിരുന്ന മൂന്ന് പേര്‍ വിമാനം ടേക് ഓഫ് ചെയ്തതോടെ താഴെ വീണ് ദാരുണമായി മരിച്ചു. വിമാനം പറന്നുയരുന്നതിന്റെയും അതില്‍നിന്ന് ആളുകള്‍ താഴെ വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വിമാനത്തിന്റെ ടയറുകള്‍ക്ക് സമീപം ഒളിച്ചിരിക്കുകയോ ചിറകില്‍ പിടിച്ചു കിടക്കുകയോ ചെയ്തവരാണ് താഴെ പതിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാബൂളിലെ വീടുകള്‍ക്ക് മുകളിലാണ് ഇവര്‍ വീണതെന്ന് അഫ്ഗാനിലെ പത്രപ്രവര്‍ത്തകന്‍ താരിഖ് മജീദി ട്വീറ്റ് ചെയ്തു.

വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ജനങ്ങള്‍ പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. യുഎസ് വ്യേമ സേനാ വിമാനത്തിന് പിന്നാലെ ആളുകള്‍ ഓടുന്നതും ചിറകില്‍ പിടിച്ചുകയറാന്‍ ശ്രമിക്കുന്നതും എല്ലാം ദൃശ്യങ്ങളിലുണ്ട്. വിമാനത്താവളത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും അഞ്ച് പേരെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Latest