Kerala
അനധികൃത സ്വത്ത് സമ്പാദന കേസ്; സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് പാര്‍ട്ടി വിശദീകരണം തേടും
നാളെ ചേരുന്ന സംസ്ഥാന കൗണ്‍സിലിലായിരിക്കും വിശദീകരണം തേടുക.

പത്തനംതിട്ട | അനധികൃത സ്വത്ത് സമ്പാദന കേസില്‍ സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനോട് പാര്‍ട്ടി വിശദീകരണം തേടും. പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സിലിലായിരിക്കും വിശദീകരണം തേടുക.
അനധികൃത സ്വത്ത് ഉപയോഗിച്ച് അടൂരില്‍ ആറ് കോടി രൂപയുടെ ഫാം സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം. പാര്‍ട്ടി ജില്ലാ സമിതിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് എ പി ജയനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പ്രാഥമികാന്വേഷണത്തിനായി നേരത്തെ കെ കെ അഷ്റഫിനെ ഏകാംഗ കമ്മീഷനായി നിയോഗിച്ചിരുന്നു. പിന്നീട് കെ കെ അഷ്റഫ്, ആര്‍ രാജേന്ദ്രന്‍, സി കെ ശശിധരന്‍, പി വസന്തം എന്നിവരടങ്ങുന്ന നാലംഗ അന്വേഷണ കമ്മീഷനെ പാര്‍ട്ടി നിയോഗിച്ചു.
അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് എ പി ജയനോട് വിശദീകരണം തേടാനുള്ള തീരുമാനം.