Connect with us

From the print

ഇങ്ങോട്ട് ചൊറിയാന്‍ വന്നാല്‍ അങ്ങോട്ട് കയറി മാന്തും

കോപം നിയന്ത്രിക്കുന്നവരെ സംബന്ധിച്ച് നബി (സ) പറഞ്ഞതിങ്ങനെയാണ്: 'മല്‍പ്പിടിത്തത്തത്തില്‍ വിജയിക്കുന്നവനല്ല, ദേഷ്യം വരുമ്പോള്‍ അടക്കി നിര്‍ത്താന്‍ കഴിയുന്നവനാണ് യഥാര്‍ഥ ശക്തന്‍.'

Published

|

Last Updated

എന്തിനാടോ രാവിലേ ഉടുത്തൊരുങ്ങി ഇങ്ങോട്ട് വരുന്നത്. വല്ല പണിക്കും പോയിക്കൂടേ. എന്നാല്‍ വൈകുന്നേരമാകുമ്പൊ കാശെങ്കിലും കിട്ടും. നാണമില്ലേടാ ഇവിടെ വന്ന് ഇളിച്ചോണ്ടിരിക്കാന്‍.- കണക്ക് ടീച്ചര്‍ ബാക്ക് ബഞ്ചിലെ ‘ഉഴപ്പന്‍സി’നോടാണ്. ക്ലാസ്സെടുത്തു കൊണ്ടിരിക്കെ സംസാരിച്ചതിനാണ് ശകാരം.

ടീച്ചര്‍ ആത്മാര്‍ഥമായി പഠിപ്പിച്ചു കൊണ്ടിരിക്കേ ഏതാനും കുട്ടികള്‍ അതില്‍ ശ്രദ്ധിക്കാതെ വര്‍ത്തമാനം പറഞ്ഞത് ടീച്ചറെ ചൊടിപ്പിച്ചു. ഇതാണ് രംഗം കലുഷിതമാക്കിയത്. ക്ലാസ്സ് മുറിയില്‍ കുട്ടികളോട് അധ്യാപകര്‍ ദേഷ്യപ്പെടുന്നതും മാതാപിതാക്കള്‍ മക്കളോട് കോപിക്കുന്നതും നിത്യസംഭവങ്ങളാണ്. ഇതുകൊണ്ട് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാനിടയില്ല. ഉണ്ടായാല്‍ തന്നെ തീവ്രത കുറവുമായിരിക്കും.

ദേഷ്യം പിടിക്കാന്‍ ചെറിയ കാരണങ്ങള്‍ മതി. പക്ഷേ ഇതേതുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചിലപ്പോള്‍ ചെറുതായിക്കൊള്ളണമെന്നില്ല.

നിരത്തില്‍ രണ്ട് കാറുകള്‍ തമ്മില്‍ ഉരസിയാലുണ്ടാകുന്ന രംഗം സങ്കല്‍പ്പിച്ചു നോക്കൂ. സ്വത്ത് തര്‍ക്കത്തിലോ സാന്പത്തിക പ്രശ്‌നത്തിലോ അകപ്പെട്ട് പുകഞ്ഞു കൊണ്ടിരിക്കുന്ന രണ്ട് മനസ്സുകളിലേക്കാണ് പ്രശ്‌നത്തിന്റെ തീപ്പൊരി വീഴുന്നതെങ്കിലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. വിഷയം ഗൗരവതരമായിരിക്കും. ദേഷ്യം മനുഷ്യന് സാധാരണയായി ഉണ്ടാകുന്നതും അത്യാവശ്യം ചില സന്ദര്‍ഭങ്ങളില്‍ തോന്നേണ്ടതുമായ വികാരമാണ്. പക്ഷേ ഇത് നിയന്ത്രണാതീതമാകുമ്പോഴാണ് രംഗം വഷളാകുന്നത്.

കുട്ടികള്‍ അനുസരണക്കേട് ആവര്‍ത്തിക്കുന്‌പോഴും സുഹൃത്തുകള്‍ അധാര്‍മിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്‌പോഴും അന്യായങ്ങള്‍ക്കെതിരെയും അനീതിക്കെതിരെയും സ്വരം കടുപ്പിക്കുകയും അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്യേണ്ടി വരും. ഇതൊന്നും അമിതമാകുകയോ അതിര് കടക്കുകയോ ചെയ്യരുത്. കോപം നിയന്ത്രിക്കുന്നവരെ സംബന്ധിച്ച് നബി (സ) പറഞ്ഞതിങ്ങനെയാണ്: ‘മല്‍പ്പിടിത്തത്തത്തില്‍ വിജയിക്കുന്നവനല്ല, ദേഷ്യം വരുമ്പോള്‍ അടക്കി നിര്‍ത്താന്‍ കഴിയുന്നവനാണ് യഥാര്‍ഥ ശക്തന്‍.’

മുന്‍ ശുണ്ഠിക്കാരല്ലെങ്കിലും മറ്റൊരാള്‍ പ്രകോപിപ്പിച്ചാല്‍ ക്ഷോഭിക്കുന്ന സ്വഭാവവും നിയന്ത്രിക്കേണ്ടതു തന്നെയാണ്. ആരെങ്കിലും ചൂടാക്കുന്‌പോള്‍ ചുടാകുന്ന നിലവാരത്തിലേക്ക് വ്യക്തിത്വം ചെറുതാകാന്‍ പാടില്ല.

ദേഷ്യം സാധ്യമായ സാഹചര്യമായിരുന്നിട്ടും ദേഷ്യപ്പെടാന്‍ കഴിയുമായിരുന്നിട്ടും അതിന് മിനക്കെടാതിരിക്കുന്നവനെ അല്ലാഹു അന്ത്യ ദിനത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രത്യേകം പ്രശംസിക്കുകയും സ്വര്‍ഗീയ ലോകത്ത് വലിയ സ്ഥാനങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമെന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്.

 

Latest