idukki dam
ഇടുക്കി ഡാം ഇന്ന് തുറക്കും
നാളെ രാവിലെ ആറ് മണിക്കാണ് ഷട്ടറുകള്‍ തുറക്കുക
ഇടുക്കി | ഇടുക്കി അണക്കെട്ടിന്റെ ചെറുതോണി ഷട്ടര്‍ ഇന്ന് തുറക്കും. ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണിത്. രാവിലെ ആറ് മണിക്കാണ് ഷട്ടറുകള്‍ തുറക്കുക.
ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ മുതല്‍ 150 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി 40 മുതല്‍ 150 ക്യൂമെക്‌സ് വരെ ജലം പുറത്തേക്ക് ഒഴുക്കും. നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടും എന്നാണ് അറിയിച്ചത്. ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.







