Connect with us

Saudi Arabia

ഐ സി എഫ് ആര്‍ എസ് സി ; ഹജ്ജ് വളണ്ടിയര്‍ കോര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളിലും മക്കയില്‍ ഹറം പരിസരങ്ങളിലും അറഫ, മിന, അസീസിയ, മുസ്ദലിഫ, കുദായ് എന്നിവിടങ്ങളിലും വളണ്ടിയര്‍മാരുടെ സാന്നിധ്യം ഉറപ്പു വരുത്തും

Published

|

Last Updated

ജിദ്ദ | വിശുദ്ധ ഭൂമിയില്‍ അതിഥികളായി എത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ ഒരുങ്ങുന്ന ഹജ്ജ് വളണ്ടിയര്‍ കോറിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി നിര്‍വഹിച്ചു. ഈ വര്‍ഷവും അതിവിപുലമായി ഐ സി എഫ്, ആര്‍ എസ് സി വളണ്ടിയര്‍ സേവനം ലഭ്യമാക്കും. ആദ്യ ഹജ്ജ് സംഘം എത്തുന്നത് മുതല്‍ അവസാന ഹജ്ജ് സംഘം വിട പറയുന്നത് വരെ ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളിലും മക്കയില്‍ ഹറം പരിസരങ്ങളിലും അറഫ, മിന, അസീസിയ, മുസ്ദലിഫ, കുദായ് എന്നിവിടങ്ങളിലും വളണ്ടിയര്‍മാരുടെ സാന്നിധ്യം ഉറപ്പു വരുത്തും.

പുണ്യകര്‍മങ്ങളിലെ സംശയ നിവാരണം , മെഡിക്കല്‍ സേവനം, അവശരായ ഹാജിമാര്‍ക്ക് വേണ്ട പ്രത്യേക കരുതല്‍, വീല്‍ചെയര്‍ സംവിധാനങ്ങള്‍ എന്നിവയും സജ്ജമാക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന ഹാജിമാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന 3000 ഐ സി എഫ്, ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍മാരുടെ സേവനം കഴിഞ്ഞ കാലങ്ങളില്‍ പ്രയോജനപ്പെട്ടിട്ടുണ്ട്. ആദ്യ ഹജ്ജ് സംഘം ഇറങ്ങുന്നത് മുതല്‍ ജിദ്ദയില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ എയര്‍പോര്‍ട്ട് പരിസരത്തു സേവന നിരതരായി വിവിധ ഷിഫ്റ്റുകളിലായി രംഗത്തിറങ്ങും.

 

---- facebook comment plugin here -----

Latest