Saudi Arabia
'സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം അനിവാര്യമോ ' ഐ സി എഫ് സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു
നാഷണല്‍ പബ്ലിക്കേഷന്‍ സെക്രട്ടറി സലീം പാലച്ചിറ സംഗമം ഉദ്ഘാടനം ചെയ്തു

ദമാം | പ്രവാസി വായനയുടെ എട്ടാം വര്‍ഷ പ്രചാരണകാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘സാമൂഹിക മാധ്യമങ്ങള്‍- നിയന്ത്രണം അനിവാര്യമോ ‘എന്ന ശീര്‍ഷകത്തില്‍ സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു
പ്രവാസി സമൂഹങ്ങള്‍ക്കിടിയില്‍ വായനാ ശീലം കുറഞ്ഞു കൊണ്ടിരുക്കുന്ന സാഹചര്യം ആശങ്കയുളവാക്കുന്നതാണെന്നും, കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് പ്രവാസികളുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ പ്രവാസി വായനക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇത് പ്രവാസി വായനക്ക് പ്രവാസിസമൂഹം നല്‍കിയ അംഗികാരമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു
സെന്‍ട്രല്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ സഅദിയുടെ അദ്ധ്യക്ഷതയില്‍ നാഷണല്‍ പബ്ലിക്കേഷന്‍ സെക്രട്ടറി സലീം പാലച്ചിറ സംഗമം ഉദ്ഘാടനം ചെയ്തു
സാമൂഹിക പ്രവര്‍ത്തകന്‍ ഹമീദ് വടകര (കെ.എം.സി.സി) എഴുത്ത് കാരനും , സാമൂഹിക പ്രവര്‍ത്തകനുമായ മാലിക് മഖ്ബൂല്‍, മാധ്യമ പ്രവര്‍ത്തകരായ പ്രവീണ്‍ (റിപ്പോര്‍ട്ടര്‍ കൈരളി ടി.വി), മുഹമ്മദ് റഫീഖ് ചെമ്പോത്തറ (സിറാജ്), സയ്യിദ് സഫ് വാന്‍ തങ്ങള്‍ കൊന്നാര(ആര്‍. എസ്. സി) ,നിസാര്‍ പൊന്നാനി(ആര്‍ .എസ്.സി), അഷ്റഫ് പട്ടുവം- പ്രൊവിന്‍സ് ഓര്‍ഗ്ഗനൈസേഷന്‍ പ്രസിഡന്റ് എന്നിവര്‍ സംബന്ധിച്ചു
സെന്റ്രല്‍ ജനറല്‍ സെക്രട്ടറി അബ്ബാസ് തെന്നല മോഡറേറ്ററായിരുന്നു ,സഈദ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി,സലീം ഓലപീടിക സ്വാഗതവും, മുനീര്‍ തോട്ടട നന്ദിയും പറഞ്ഞു