Connect with us

International

ഇബ്‌റാഹീം റെയ്‌സി; ഇസ്‌റാഈലിനെ താക്കീത് ചെയ്ത നേതാവ്

ആയത്തുള്ള അലി ഖമേനിയുമായുള്ള ബന്ധം റെയ്‌സിയുടെ പ്രസിഡന്റ് സ്ഥാനാരോഹണത്തില്‍ നിര്‍ണായകമായിട്ടുണ്ട്

Published

|

Last Updated

റാനിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയോട് വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മതപണ്ഡിതനാണ് ഇബ്‌റാഹീം റെയ്‌സി.
2021 ലാണ് ഇബ്‌റാഹീം റെയ്‌സി ഇറാനിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ആയത്തുള്ള അലി ഖമേനിയുമായുള്ള ബന്ധം റെയ്‌സിയുടെ പ്രസിഡന്റ് സ്ഥാനാരോഹണത്തില്‍ നിര്‍ണായകമായിട്ടുണ്ട്.കടുത്ത സാമ്പത്തിക
പ്രതിസന്ധിയുള്‍പ്പെടെ ഇറാന്‍ പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിട്ട സമയത്തായിരുന്നു ഇബ്‌റാഹീം റെയ്‌സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

അസർബൈജാൻ-ഇറാൻ അതിർത്തിയിൽ അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി സംസാരിക്കുന്നു.

ഫലസ്ഥീനെതിരെ ഇസ്‌റാഈല്‍ നടത്തി വരുന്ന ക്രൂരതകള്‍ക്കെതിരെ ശക്തമായി ശബ്ദിച്ചയാളാണ് റെയ്‌സി. സയണിസ്റ്റ് ഭരണകൂടം ഇനിയും തെറ്റ് ആവര്‍ത്തിച്ചാല്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് ഇസ്‌റാഈലിനെതിരെ റെയ്‌സി തുറന്നടിച്ചത്. ഇസ്‌റാഈലിനെതിരെ ആയുധമെടുക്കാന്‍ പോലും മടിക്കാത്ത നേതാവായിരുന്നു അദ്ദേഹം.

 

ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ഏറ്റവും വലിയ ശിയാ തീര്‍ഥാടന കേന്ദ്രവുമായ മശ്ഹദില്‍ 1960ലാണ് ഇബ്‌റാഹീം റെയ്‌സി ജനിച്ചത്. മതപണ്ഡിതനായ പിതാവ് റെയ്‌സിയുടെ അഞ്ചാം വയസില്‍ മരിച്ചു.

തന്റെ 25 ാം വയസില്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായാണ് റെയ്‌സിയുടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 2017 ലാണ് റെയ്‌സി ആദ്യമായി ഇറാന്‍ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്നത്. എന്നാല്‍ 57 ശതമാനം വോട്ടുകള്‍ നേടി ഹസന്‍ റൂഹാനി വിജയിക്കുകയായിരുന്നു. 38 ശതമാനം വോട്ട് നേടിയ ഇബ്‌റാഹീം റെയ്‌സി ആ തിരഞ്ഞെടുപ്പില്‍ രണ്ടാമതെത്തി.
2019ല്‍ ആയത്തുള്ള ഖമേനി റെയ്‌സിയെ ജുഡീഷ്യറി മേധാവി പദവിയിലേക്ക് തിരഞ്ഞെടുത്തു.
തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം 2021 ജൂണില്‍ 62 ശതമാനം വോട്ട് നേടി ഇബ്‌റാഹീം റെയ്‌സി ഇറാന്‍ പ്രസിഡന്റായി.

റഈസി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് യു.എസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് ഇറാനുമായുള്ള ആണവകരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍മാറിയത്.
ട്രംപ് ഉപരോധം പ്രഖ്യാപിച്ചത് ഇറാന്റെ സാമ്പത്തികനിലയെ സാരമായി ബാധിച്ചിരുന്നു. ചൈനയുമായി റഷ്യയുമായും ഇറാന്‍ കൂടുതല്‍ അടുത്തതും റഈസിയുടെ കാലത്താണ്. അതേസമയം ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് പകരം പ്രതിരോധമേഖലയിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന വിമര്‍ശനവും റഈസിക്കെതിരെ ഉയര്‍ന്നിരുന്നു.

ട്രംപിനു ശേഷം ഇപ്പോള്‍ ആണവ കരാര്‍ വീണ്ടും സജീവമാക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഉപരോധങ്ങള്‍ നീക്കാന്‍ ജോ ബെഡന്‍ തയാറല്ല. കഴിഞ്ഞ മാസം ഇസ്രയേലിനെതിരെ നടന്ന ഡ്രോണാക്രമണത്തിനും റൈസിയുടെ പിന്തുണയുണ്ടായതായി ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി സ്ഥിരീകരിച്ചിരുന്നു.