Connect with us

Kerala

ഹൈഡ്രോളിക് തകരാര്‍; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് കരിപ്പൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു.

Published

|

Last Updated

ഫയൽ ചിത്രം

കോഴിക്കോട്| ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം കരിപ്പൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. ദുബൈയിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഐ എക്സ് 344 എയര്‍ ഇന്ത്യ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു.

ഹൈഡ്രോളിക് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിക്കുകയായിരുന്നു. എമര്‍ജന്‍സി ലാന്‍ഡിങ്ങിനായി വിമാനത്താവളത്തില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. നിരവധി ആംബുലന്‍സുകളും ഫയര്‍ഫോഴ്സ് സംവിധാനങ്ങളും റണ്‍വേയില്‍ എത്തിച്ചിരുന്നു. പിന്നാലെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.