Kerala
കാസര്‍കോട് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
പരുക്കേറ്റ ഭാര്യ സിനിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട് | കുറ്റിക്കോല്‍ പുണ്യംകണ്ടത്ത് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. പുണ്യംകണ്ടത്ത് സ്വദേശി സുരേന്ദ്രനാണ് (49) ഭാര്യയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച ശേഷം ജീവനൊടുക്കിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. പരുക്കേറ്റ ഭാര്യ സിനിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിനി തന്നെയാണ് ഭര്‍ത്താവ് ആക്രമിച്ചതായി അയല്‍വാസിയുടെ വീട്ടിലെത്തി അറിയിച്ചത്. തുടര്‍ന്ന് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും സുരേന്ദ്രനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സ്റ്റെയര്‍ കെയ്‌സിനോടു ചേര്‍ന്നാണ് സുരേന്ദ്രനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു
---- facebook comment plugin here -----