Kerala
ഹുബ്ബുർറസൂല്‍ കോണ്‍ഫറന്‍സ്: സംസ്ഥാനതല പ്രചാരണോദ്ഘാടനം നടത്തി
സംസ്ഥാന ന്യൂനപക്ഷ കമ്മിഷനംഗം എ സൈഫുദീന്‍ ഉദ്ഘാടനം നിർവഹിച്ചു

തിരുവനന്തപുരം | ഇന്ത്യന്‍ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തുന്ന ഇരുപതാമത് പ്രവാചക പ്രകീര്‍ത്തന പ്രഭാഷണം ഹുബ്ബുർറസൂല്‍ കോണ്‍ഫറന്‍സ് സെപ്തംബര്‍ 10ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കും. പരിപാടിയുടെ സംസ്ഥാനതല പ്രചരണോദ്ഘാടനം തിരുവനന്തപുരത്ത് കേസരി മെമ്മോറിയല്‍ ഹാളില്‍ കെ എം ഹാഷിം ഹാജിയുടെ അധ്യക്ഷതയില്‍ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷനംഗം എ സൈഫുദീന്‍ നിര്‍വഹിച്ചു.
പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ഹൈദ്രോസ് ഹാജി കളമശേരി ആമുഖ പ്രഭാഷണവും ജബ്ബാര്‍ സഖാഫി പേരയ്ക്കാപള്ളി മുഖ്യപ്രഭാഷണവും നടത്തി. താഹിര്‍ സഖാഫി മഞ്ചേരി, മുഹമ്മദ് സിയാദ് കളിയിക്കാവിള, ജാബിര്‍ ഫാളിലി നടയറ സംബന്ധിച്ചു. ചടങ്ങില്‍ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനവും നടന്നു.
---- facebook comment plugin here -----