Malabar Movement 1921
വാഗൺ കൂട്ടക്കൊല: ക്രൂരതകളെ ലഘൂകരിച്ചതിന് വലിയ ഉദാഹരണം- ഹുസൈൻ രണ്ടത്താണി
ബ്രിട്ടീഷുകാരുടെ കൂട്ടക്കുരുതിയിൽ വാഗൺ കൂട്ടക്കൊല മാത്രമാണ് അറിയപ്പെട്ടത്. ഖൂർഖ പട്ടാളം നാട്ടിലിറങ്ങി മാപ്പിളമാരെയും ഹരിജനങ്ങളെയുമെല്ലാം അരിഞ്ഞുവീഴ്ത്തിയതൊന്നും ചരിത്രത്തിലെവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ബ്രിട്ടീഷ് അനുകൂലികളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയമിക്കുകയും ഇരകളെ പ്രതികളാക്കി സംഭവത്തെ നിസ്സാരവത്കരിച്ച് പ്രഹസനമാക്കുകയാണ് ചെയ്തത്. ചരിത്രത്തിൽ സാമ്രാജ്യത്വ ക്രൂരതകളെ എങ്ങനെയാണ് അവർ ലഘൂകരിച്ചത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വാഗൺ കൂട്ടക്കൊല.
ഹുസൈൻ രണ്ടത്താണി (ചരിത്രകാരൻ)







