Kerala
താത്കാലിക വി സി നിയമനം റദ്ദാക്കിയതിനെതിരെ ഹൈക്കോടതി വിധി ഇന്ന്
ഹരജിയില്‍ അന്തിമ തീരുമാനം വരുന്നത് വരെ, വി സിമാര്‍ക്ക് താത്കാലികമായി തുടരാമെന്ന് ഡിവിഷന്‍ ബഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു

കൊച്ചി | കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്കാലിക വി സി നിയമനം റദ്ദാക്കിയതിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നല്‍കിയ ഹരജിയില്‍ വൈകിട്ട് 4:30ന് ഡിവിഷന്‍ ബഞ്ച് വിധി പറയും.
സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് താത്കാലിക വി സിമാരെ നിയമിക്കണമെന്നായിരുന്നു നേരത്തേ സിംഗിള്‍ ബഞ്ചിന്റെ വിധി. ഇതിനെതിരെയാണ് ഗവര്‍ണര്‍ ഹരജി നല്‍കിയത്. ഹരജിയില്‍ അന്തിമ തീരുമാനം വരുന്നത് വരെ, വി സിമാര്‍ക്ക് താത്കാലികമായി തുടരാമെന്ന് ഡിവിഷന്‍ ബഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാല്‍ നയപരമായ തീരുമാനം എടുക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
---- facebook comment plugin here -----