Kerala
കനത്ത മഴ; പാലക്കാട് രണ്ട് യുവാക്കളെ പുഴയില്‍ കാണാതായി
തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശികളായ പ്രദീപ് രാജ് (23), ഭൂപതി രാജ് (22) എന്നിവരെയാ ഭവാനിപ്പുഴയില്‍ കാണാതായത്

പാലക്കാട് | കനത്ത മഴയില്‍ പാലക്കാട് രണ്ട് യുവാക്കളെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശികളായ പ്രദീപ് രാജ് (23), ഭൂപതി രാജ് (22) എന്നിവരെയാ ഭവാനിപ്പുഴയില്‍ കാണാതായത്.
പരുപ്പന്തറയിലുണ്ടായ അപകടത്തില്‍ തിരച്ചില്‍ തുടരുന്നു. ജില്ലയില്‍ തുടരുന്ന കനത്തമഴയിലും കാറ്റിലും പരക്കെ നാശങ്ങളുണ്ടായിട്ടുണ്ട്. ഒറ്റപ്പാലം ലക്കിടി നെല്ലിക്കുര്‍ശ്ശിയില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു.
---- facebook comment plugin here -----