Alappuzha
കനത്ത മഴ; യു പി സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു
ഉപയോഗിക്കാത്ത പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണതെന്ന് പ്രധാനാധ്യാപകന്‍.

ആലപ്പുഴ | ശക്തമായ മഴയില്‍ കാര്‍ത്തികപ്പള്ളി യു പി സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ഇന്ന് രാവിലെയായിരുന്നു സംഭവം. അവധി ദിവസമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെട്ടിടത്തിന് ഒരു വര്‍ഷത്തോളമായി ഫിറ്റ്‌നസില്ലെന്നാണ് വിവരം.
എന്നാല്‍, ഉപയോഗിക്കാത്ത പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണതെന്നാണ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പറയുന്നത്. തകര്‍ന്നുവീണ കെട്ടിടത്തിന് 60 വര്‍ഷത്തെ പഴക്കമുണ്ടെന്നും കുട്ടികള്‍ കെട്ടിടം നില്‍ക്കുന്ന ഭാഗത്തേക്ക് പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കെട്ടിടത്തിലേക്ക് കുട്ടികള്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഴയ കെട്ടിടം പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് നടപടിക്രമങ്ങള്‍ നടന്നുവരികയായിരുന്നു. നിലവില്‍ 14 മുറിയുള്ള കെട്ടിടം കിഫ്ബിയില്‍ അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും പ്രധാനാധ്യാപകന്‍ അറിയിച്ചു.