Kerala
കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴ; രണ്ട് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു
മുക്കം മണശ്ശേരിയില്‍ ഇടിമിന്നലേറ്റ് പൂച്ച ചത്തു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
കോഴിക്കോട്| ജില്ലയിലെ മലയോര മേഖലയില്‍ കനത്ത ഇടിയും മഴയും. രണ്ട് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. മുക്കം മണശ്ശേരിയില്‍ ഇടിമിന്നലേറ്റ് പൂച്ച ചത്തു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. പന്നൂളി രാജന്റെ വീട്ടിലാണ് സംഭവം.
മിന്നലേറ്റതിനെ തുടര്‍ന്ന് രാജന്റെ വീട്ടിലെ വയറിങ് പൂര്‍ണമായി കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന ഒരു തെങ്ങും ഇടിമിന്നലില്‍ കത്തി നശിച്ചു. സമീപത് താമസിച്ചിരുന്ന് ദീപ, അരവിന്ദന്‍ എന്നിവരുടെ വീട്ടുകളിലും ഇടിമിന്നല്‍ മൂലം നാശനഷ്ടം സംഭവിച്ചു.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മൂന്ന് ജില്ലകളില്‍ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. വെള്ളി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




