Connect with us

Heavy rain

ഡല്‍ഹിയില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളക്കെട്ട്

ഇന്ന് പകലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | കനത്ത ചൂടിനും ഹ്യുമിഡിറ്റിക്കും ആശ്വാസമായി രാജ്യതലസ്ഥാനത്ത് കനത്ത മഴ. ഡല്‍ഹി, നോയ്ഡ, ഗുരുഗ്രാം തുടങ്ങിയ മേഖലകളില്‍ രാത്രി കനത്ത മഴ ലഭിച്ചു. ഇന്ന് പകലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളം കയറി. ദ്വാരകയില്‍ വെള്ളം കയറിയ റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Latest