Connect with us

Kerala

കൊല്ലം ജില്ലയില്‍ ശക്തമായ മഴ ; ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു 

ഒരാള്‍ക്ക് പരുക്കേറ്റു

Published

|

Last Updated

കൊല്ലം | കൊല്ലം ജില്ലയില്‍ വേനല്‍ മഴ ശക്തമാകുന്നു. ഇന്ന് വൈകിട്ടോടെ കൊല്ലം ജില്ലയില്‍ മുഴുവന്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു. ശക്തമായ ഇടിമിന്നലില്‍ കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു. ഓണംമ്പലം സെന്റ് മേരീസ് കശുവണ്ടി ഫാക്ടറിയിലെ ജിവനക്കാരന്‍ തുളസീധരന്‍ പിള്ള (65) ആണ് മരിച്ചത്.

ഫാക്ടറിയിലെ മറ്റൊരു ജീവനക്കാരിക്ക് ഇടിമിന്നലില്‍ പരുക്കേറ്റു. കിഴക്കേക്കല്ലട മുട്ടം ഓടവിള ചരുവില്‍ വീട്ടില്‍ പ്രസന്നകുമാരി (54) ക്കാണ് പരുക്കേറ്റത്. ഇവരെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെ ജില്ലയില്‍ അനുഭവപ്പെട്ട ശക്തമായ മഴയില്‍ നിര്‍മാണം നടക്കുന്ന ദേശീയപാതയില്‍ വെള്ളക്കെട്ടുണ്ടാവുകയും ചെയ്തു.