Connect with us

Kerala

അരിക്കൊമ്പനെ കണ്ടു; തെന്‍ പളനി ചെക്ക്‌പോസ്റ്റിനു സമീപത്തുണ്ടെന്ന് തമിഴ്‌നാട് വനം വകുപ്പ്

ജനവാസ മേഖലയിലാണ് ആനയുള്ളത് എന്നതിനാല്‍ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

Published

|

Last Updated

മധുരൈ | റേഡിയോ കോളര്‍ ഘടിപ്പിച്ച് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് അയച്ച അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് അധികൃതര്‍ കണ്ടെത്തി. തെന്‍ പളനി ചെക്ക്‌പോസ്റ്റിനു സമീപത്താണ് ആനയെ കണ്ടെത്തിയത്. ജനവാസ മേഖലയിലാണ് ആനയുള്ളത് എന്നതിനാല്‍ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇടുക്കിയിലെ ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടര്‍ന്ന് പെരിയാര്‍ റിസര്‍വ് മേഖലയിലേക്കു മാറ്റിയ അരിക്കൊമ്പന്‍ തമിഴ്നാട് വനമേഖലയില്‍ തന്നെയുള്ളതായി അധികൃതര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ആന മേഘമലക്ക് സമീപം ഉള്‍ക്കാട്ടിലുണ്ടെന്നായിരുന്നു വിവരം.

തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനവാസ മേഖലക്ക് അടുത്തെത്തിയാല്‍ ആനയെ കാട്ടിലേക്ക് തുരത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.