Kerala
പാതിവില തട്ടിപ്പ്: അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി
കുറ്റകൃത്യം ഗൗരവതരമെന്ന് കോടതി

മലപ്പുറം | പാതിവില തട്ടിപ്പ് കേസില്‍ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. കുറ്റകൃത്യം ഗൗരവതരമെന്ന് നിരീക്ഷിച്ചാണ് മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഹരജി തള്ളിയത്. പ്രതി സമാനമായ 34 കേസുകളില്‍ കൂടി പ്രതിയാണെന്നും പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യത ഉണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ഉത്തരവ്.
കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും. കേസിന്റെ ആഴം പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ. അന്വേഷണ സംഘത്തിന്റെ ആശങ്ക യുക്തിപരമാണെന്നും മജിസ്ട്രേറ്റ് കോടതി പറഞ്ഞു. നിലവില്‍ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായിട്ടുണ്ട്.
---- facebook comment plugin here -----