Connect with us

hajj 2022

ഹജ്ജ്: കനത്ത സുരക്ഷയിൽ ജംറയിൽ കല്ലേറ് കർമ്മം ആരംഭിച്ചു

മുസ്ദലിഫയിൽ നിന്നും ശേഖരിച്ച കല്ലുകളാണ് ആദ്യദിനം ഹാജിമാർ ജംറയിൽ എറിയുക.

Published

|

Last Updated

മിന | വിശുദ്ധ ഹജ്ജ് കർമങ്ങളുടെ ഭാഗമായി കനത്ത സുരക്ഷയിൽ ജംറയിൽ കല്ലേറ് കർമ്മം ആരംഭിച്ചു. അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫലയിൽ രാപ്പാർത്ത ഹാജിമാർ പുലർച്ചയോടെയാണ് ജംറയിൽ എത്തിയത്. മുസ്ദലിഫയിൽ നിന്നും ശേഖരിച്ച കല്ലുകളാണ് ആദ്യദിനം ഹാജിമാർ ജംറയിൽ എറിയുക.

കല്ലേറ് കർമ്മം നിർവ്വഹിക്കുന്നതിനായി എത്തുന്ന തീർത്ഥാടകർക്ക് ഈ വർഷം മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി മിനായിലെ ജംറാത്ത് പാലം ഒരുങ്ങി കഴിഞ്ഞു. ജംറാത്ത് പാലത്തിലെ ആറ് നിലകളിലായി മണിക്കൂറിൽ അരലക്ഷം തീർഥാടകർക്ക് കല്ലേറ് കർമ്മം നിർവ്വഹിക്കാൻ കഴിയും.

ഓവർഹെഡ് കുടകൾ, താപനില കുറയ്ക്കുന്നതിന് എയർ കണ്ടീഷനിംഗ് ഫാനുകൾ, എസ്കലേറ്ററുകൾ തുടങ്ങിയ സജ്ജീകരണങ്ങളും തിരക്കുള്ള സമയങ്ങളിൽ തീർഥാടകരുടെ സഞ്ചാരപ്രവാഹം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളും ജംറയിലുണ്ട്.

കാൽനട യാത്രക്കാരുടെ ചലനം നിരീക്ഷിക്കാനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി മുസ്ദലിഫ മുതൽ ജംറകൾ മുഴുവനും കാമറകളും സജ്ജീകരിച്ചിട്ടുണ്ട്. ജംറകളിലേക്ക് തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിന് ജംറയുടെ ചുറ്റും നിരവധി മൊബൈൽ സ്റ്റെയർകെയ്സുകളും സ്ഥാപിച്ചിട്ടുണ്ട്.

സിറാജ് പ്രതിനിധി, ദമാം

Latest