Saudi Arabia
ഹജ്ജ് തീർത്ഥാടകർ സൂര്യാഘാതം ഏല്‍ക്കാതെ ശ്രദ്ധിക്കണം; മുൻകരുതലുകൾ സ്വീകരിക്കണം
ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ കൊടും ചൂടിലുള്ള അവസാനത്തെ ഹജ്ജായിരിക്കും.

മക്ക|ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർ പുണ്യഭൂമിയിലെത്തിച്ചേർന്നതോടെ സഊദിയിൽ ശക്തമായ ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിച്ചു. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം നല്‍കുന്നതിന്റെ ഭാഗമായി പൊതുജനാരോഗ്യ അതോറിറ്റിയുമായി (വെഖായ) സഹകരിച്ച് ആരംഭിച്ച ബോധവല്‍ക്കരണ കാമ്പെയ്‌നുകളിലൂടെ, നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുകയും,
തിരക്കേറിയ സമയങ്ങളില്‍ കനത്ത വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും,താമസ സ്ഥലങ്ങളിൽ നിന്നും പുറത്തിറങ്ങുന്ന സമയങ്ങളിൽ കുടകൾ കരുതണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഉപരിതല ചൂട് കുറയ്ക്കുന്നതിന് അവർ റോഡുകളിൽ വെളുത്ത കൂളിംഗ് മെറ്റീരിയലുകളാണ് പ്രയോഗിച്ചിരിക്കുന്നത്, ഹജ്ജ് യാത്രികർക്ക് സുരക്ഷിതവും സുഖകരവുമായ രീതിയിൽ തീർത്ഥാടനം ഉറപ്പുവരുത്തുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ കൊടും ചൂടിലുള്ള അവസാനത്തെ ഹജ്ജായിരിക്കും. ഇസ്ലാമിന്റെ അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട ചന്ദ്ര മാസ കലണ്ടറിനെ ആശ്രയിക്കുന്നതിനാൽ അടുത്ത വര്ഷം മുതൽ ഹജ്ജ് തീര്‍ത്ഥാടനം ആദ്യം വസന്തകാലത്തായിരിക്കും ആരംഭിക്കുക. സഊദി നാഷണൽ സെൻ്റർ ഫോർ മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷത്തെ ഹജ്ജ് വേളയിൽ 46°C നും 51°C നും ഇടയിലായിരുന്നു മക്കയിലും നഗരത്തിലെയും ചുറ്റുമുള്ള പുണ്യ സ്ഥലങ്ങളിലേയും താപനില.
---- facebook comment plugin here -----