Uae
ഹഫീത് റെയിൽ പദ്ധതി വേഗത്തിൽ പുരോഗമിക്കുന്നു
60 പാലങ്ങളും 2.5 കിലോമീറ്ററിലധികം നീളമുള്ള തുരങ്കങ്ങളും ഉള്‍പ്പെടുന്ന ഈ ശൃംഖല, ഇരു രാജ്യങ്ങളിലെ അഞ്ച് തുറമുഖങ്ങളെയും വ്യാവസായിക മേഖലകളെയും ബന്ധിപ്പിക്കും.

238 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റെയില്‍വേ, അബൂദബിയെയും സോഹാറിനെയും 100 മിനിറ്റിനുള്ളില്‍ ബന്ധിപ്പിക്കും. ചരക്ക് ട്രെയിനുകള്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ 15,000 ടണ്‍ സാധനങ്ങള്‍ വഹിക്കും. അതായത് ഏകദേശം 270 കണ്ടെയ്‌നറുകള്‍. പാസഞ്ചര്‍ ട്രെയിനുകള്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ 400 യാത്രക്കാരെ ഉള്‍ക്കൊള്ളും.
60 പാലങ്ങളും 2.5 കിലോമീറ്ററിലധികം നീളമുള്ള തുരങ്കങ്ങളും ഉള്‍പ്പെടുന്ന ഈ ശൃംഖല, ഇരു രാജ്യങ്ങളിലെ അഞ്ച് തുറമുഖങ്ങളെയും വ്യാവസായിക മേഖലകളെയും ബന്ധിപ്പിക്കും.
2.5 ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കുള്ള ഈ റെയില്‍വേ ശൃംഖല, ഇരു രാജ്യങ്ങളിലെയും വ്യാപാര, ഗതാഗത, ലോജിസ്റ്റിക് മേഖലകള്‍ക്ക് വന്‍ കുതിപ്പ് നല്‍കും.