Connect with us

Kozhikode

ഹാദി കോണ്‍വൊക്കേഷന്‍; ദാഇറ പര്യടനങ്ങള്‍ക്ക് തുടക്കം കുറിച്ചു

ദാഇറ ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങള്‍, ദര്‍സുകള്‍, മദ്‌റസകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിക്കുകയും ജാമിഅയുടെ സന്ദേശം കൈമാറുകയും ചെയ്യും.

Published

|

Last Updated

കോഴിക്കോട് | ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ അഞ്ചാം ഹാദി കോണ്‍വൊക്കേഷന്റെ മുന്നോടിയായുള്ള ദാഇറ പര്യടനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ദാഇറ ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങള്‍, ദര്‍സുകള്‍, മദ്‌റസകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിക്കുകയും ജാമിഅയുടെ സന്ദേശം കൈമാറുകയും ചെയ്യുന്നതാണ് ദാഇറ പര്യടനങ്ങള്‍.

കേരളത്തിനകത്തും പുറത്തുമായുള്ള 17 ദാഇറകളിലാണ് ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ പര്യടനം നടത്തുന്നത്. ഇത് കൂടാതെ ഓരോ ദാഇറക്കും വ്യത്യസ്ത പ്രചാരണ പ്രവര്‍ത്തനങ്ങളുമുണ്ട്. സ്ഥാപനങ്ങളിലും വിവിധ നാടുകളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നുമുണ്ട്. ഇവ ഉറപ്പുവരുത്തുന്നതിനും സ്ഥാപന അധികാരികള്‍ക്കും പൗരപ്രമുഖര്‍ക്കും മറ്റും ബിരുദദാന സമ്മേളനത്തിന്റെയും അനുബന്ധമായി നടക്കുന്ന മഹ്റജാനിന്റെയും അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സിന്റെയും സന്ദേശം കൈമാറുന്നതിനുമായാണ് ദാഇറ പര്യടനം നടക്കുന്നത്.

വരുന്ന വെള്ളിയാഴ്ച മുതല്‍ കുറ്റ്യാടി സിറാജുല്‍ ഹുദയില്‍ വെച്ചാണ് ജാമിഅയുടെ അഞ്ചാമത് ബിരുദദാന ചടങ്ങ് നടക്കുന്നത്. സമസ്തയുടെ സമുന്നത നേതാക്കളും പണ്ഡിതന്മാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കോണ്‍വൊക്കേഷനില്‍ സംബന്ധിക്കും.