Connect with us

Kuwait

കുവൈത്തില്‍ ഗള്‍ഫ് ബേങ്ക് ഇനി സമ്പൂര്‍ണ ഇസ്‌ലാമിക് ബേങ്ക്

ഇസ്‌ലാമിക ശരീഅത്ത് വ്യവസ്ഥകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ബേങ്കായി മാറുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഗള്‍ഫ് ബേങ്ക് അധികൃതര്‍.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ പ്രമുഖ ബേങ്കിംഗ് സ്ഥാപനമായ ഗള്‍ഫ് ബേങ്ക് പൂര്‍ണമായും ഇസ്‌ലാമിക് ബേങ്കിംഗ് സംവിധാനത്തിലേക്ക് മാറുന്നതിന് കുവൈത്ത് സെന്‍ട്രല്‍ ബേങ്കിന്റെ അംഗീകാരം. ഇതനുസരിച്ച് ഇസ്‌ലാമിക ശരീഅത്ത് വ്യവസ്ഥകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ബേങ്കായി മാറുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഗള്‍ഫ് ബേങ്ക് അധികൃതര്‍ പറഞ്ഞു.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പരമ്പരാഗത ബേങ്കുകളുടെ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാനും ഇസ്‌ലാമിക് ബേങ്കുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും സെന്‍ട്രല്‍ ബേങ്കിന് അപേക്ഷ സമര്‍പ്പിക്കണം. ഇസ്‌ലാമിക് ബേങ്കുകളുടെ ഔദ്യോഗിക രജിസ്റ്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതുവരെ ഇസ്‌ലാമിക ബേങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതിയില്ലെന്നും ബേങ്ക് വ്യക്തമാക്കി.

തുടര്‍നടപടികളുടെ ഭാഗമായി ആവശ്യമായ എല്ലാ നിയമ നിര്‍മാണങ്ങളും നിയന്ത്രണങ്ങളും അനുസരിക്കുമെന്നും ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്ന് ആവശ്യമായ മറ്റ് അനുമതികള്‍ നേടുമെന്നും ഗള്‍ഫ് ബേങ്ക് കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ കത്തില്‍ അറിയിച്ചു.

Content Highlights: Gulf Bank in Kuwait has officially completed its transition into a fully compliant Islamic financial institution. The shift aligns its operations with sharia principles following regulatory approvals. The move marks a major strategic transformation in Kuwait’s banking sector.

 

---- facebook comment plugin here -----

Latest