Kerala
കിളിമാനൂരില്‍ കാറും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്
തിരുവനന്തപുരം| കിളിമാനൂര്‍ കുറവന്‍കുഴിയില്‍ കാറും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പത്തനംതിട്ട റാന്നി സ്വദേശി ജിന്‍സണാണ് പരുക്കേറ്റത്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. റാന്നിയില്‍നിന്ന് യാത്രക്കാരുമായി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വരികയായിരുന്ന കാര്‍ എതിര്‍ദിശയില്‍നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ കൂടി കാറിലുണ്ടായിരുന്നു. ഇവര്‍ക്ക് പരുക്കുകളില്ല.
Content Highlights: A severe road accident occurred at Kuravankuzhi in Kilimanoor as a car collided with a trailer lorry. The car driver, Jinson from Ranni, Pathanamthitta, sustained serious injuries. The crash happened while traveling to Trivandrum airport, though two other passengers escaped without injuries.




