Connect with us

National

ജീവനൊടുക്കാന്‍ നദിയില്‍ ചാടിയ യുവതിയെ മുതല കടിച്ചു; നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ രക്ഷിച്ചു

വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ വിഷമിച്ചാണ് യുവതി നദിയിലേക്ക് ചാടിയത്

Published

|

Last Updated

ഉടുപ്പി|കര്‍ണാടകയില്‍ ജീവനൊടുക്കാനായി നദിയില്‍ ചാടിയ യുവതിയെ മുതല കടിച്ചു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവതിയെ രക്ഷിക്കുകയായിരുന്നു. കര്‍ണാടകയിലെ കുക്കെ സുബ്രഹ്മണ്യത്തിലെ കുമാരധാര പാലത്തിന് സമീപമാണ് സംഭവം.

ബുധനാഴ്ച രാത്രിയാണ് യുവതി വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ മനംനൊന്ത് നദിയിലേക്ക് ചാടിയത്. വെള്ളത്തില്‍ വീണ യുവതിയെ ഒരു മുതല കടിച്ചതായും നിസ്സാര പരിക്കുകളേറ്റതായും പോലീസ് പറഞ്ഞു. മുതലയുടെ ആക്രമണത്തെത്തുടര്‍ന്ന് യുവതി സഹായത്തിനായി നിലവിളിച്ചു. ഉടന്‍ സമീപത്തുള്ള ലോഡ്ജിലെ ജീവനക്കാര്‍ സുബ്രഹ്മണ്യ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ അവരെ നദിയില്‍ നിന്ന് കരയിലേക്കെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമശുശ്രൂഷ നല്‍കി കൗണ്‍സിലിംഗ് നല്‍കിയ ശേഷം യുവതിയെ പോലീസ് അവരുടെ കുടുംബാംഗങ്ങളുടെ കൂടെ പറഞ്ഞയച്ചു. സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Content Highlights: A woman who jumped into the Kumaradhara River near Kukke Subrahmanya in Karnataka survived a crocodile attack. Hearing her screams, local lodge staff alerted the police, who rescued her with help from residents. She was treated at a hospital, given counseling, and reunited with her family.

---- facebook comment plugin here -----

Latest