Connect with us

Kerala

മദ്യലഹരിയില്‍ ബഹളം വെച്ചു; തൃശൂർ കോർപ്പറേഷൻ ജീവനക്കാരൻ അറസ്റ്റിൽ

കൃഷ്ണപുരം കൗണ്‍സിലര്‍ സൗമ്യയെയാണ് ഇയാള്‍ കയ്യേറ്റം ചെയ്തത്.

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ മദ്യലഹരിയില്‍ ബഹളം വെച്ച കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. വനിതാ കൗണ്‍സിലറെ കയ്യേറ്റം ചെയ്യാനും വധഭീഷണി മുഴക്കാനും ശ്രമിച്ചെന്നാണ് പരാതി.

സംഭവത്തില്‍ ഓഫീസ് അസിസ്റ്റന്റ് മണിയെ തൃശൂര്‍ ഇസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കൗണ്‍സിലര്‍ സൗമ്യയെയാണ് ഇയാള്‍ കയ്യേറ്റം ചെയ്തത്. കോര്‍ട്ടേഴ്‌സ് അനുവദിക്കണമെന്നും, ഇല്ലെങ്കില്‍ കൊല്ലുമെന്നുമാണ് പ്രതി ഭീഷണിപ്പെടുത്തിയത്. പ്രതിക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍ പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: A Thrissur Corporation office assistant named Mani was arrested for creating a drunken brawl. He allegedly tried to assault and threaten Krishnapuram councillor Soumya over a quarters allotment issue. The Thrissur East Police arrested him following a strict complaint filed by the councillor.

---- facebook comment plugin here -----

Latest