Kerala
കരുതലിന്റെ കാവലാളുകള്‍; നന്ദിയേകാം നഴ്‌സുമാര്‍ക്ക്
ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. 'Our Nurses, Our Future - The economic Power of Care' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.
തിരുവനന്തപുരം | ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയും ആശുപത്രി ശുചിത്വരീതികളുടെ പരിഷ്‌കര്‍ത്താവുമായ ഫ്‌ളോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് എല്ലാ വര്‍ഷവും അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നത്. ‘Our Nurses, Our Future – The economic Power of Care’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.
ആരോഗ്യ മേഖലയില്‍ നഴ്സുമാര്‍ വഹിക്കുന്ന നിര്‍ണായക പങ്കിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം. ആരോഗ്യ മേഖലയില്‍ നെടുംതൂണായ നഴ്സുമാരുടെ സേവനത്തെ ആദരിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. എല്ലാ നഴ്സുമാര്‍ക്കും അവരുടെ അര്‍പ്പണബോധത്തിന് നന്ദി പറയുന്നതിനാണ് ഈ ദിനാചരണം.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതില്‍ നഴ്സുമാര്‍ ഒഴിച്ചുകൂടാനാവാത്തവരാണ്. സിസ്റ്റര്‍ ലിനിയടക്കം ആതുര സേവന രംഗത്ത് സ്വന്തം ജീവിതം അര്‍പ്പിച്ച എല്ലാ മാലാഖമാരെയും ഈ ദിനത്തില്‍ ലോകം ഓര്‍ക്കുന്നു.







