National
ക്ഷേമ പെന്ഷന് തട്ടിയെടുക്കാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി; 20കാരന് അറസ്റ്റില്‍
കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഡാമില്‍ ഉപേക്ഷിക്കുകായിരുന്നു.
ബെംഗളുരു| കര്‍ണാടകയില്‍ ക്ഷേമപെന്ഷന് തട്ടിയെടുക്കാന്‍ ചെറുമകന് മുത്തശ്ശിയെ കൊലപ്പെടുത്തി. ഹമ്മവ്വ സനാദി(78)യാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയശേഷം മൃതദേഹം ഡാമില്‍ ഉപേക്ഷിക്കുകായിരുന്നു. സംഭവത്തില്‍ ഭീമപ്പ സനാദി(20)യെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഹമ്മവ്വയോട് പണം ചോദിച്ചിട്ട് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കുറ്റം മറച്ചുവയ്ക്കാന്‍ കൂട്ടുനിന്നതിനാണ് ഭീമപ്പയുടെ പിതാവിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
കര്‍ണാടക സര്‍ക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയിലൂടെ ലഭിച്ച പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. പെന്ഷന് തുക ആവശ്യപ്പെട്ട് ഭീമപ്പ മുത്തശ്ശിയെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. നവംബര്‍ 15നാണ് ഹമ്മവ്വയുടെ മൃതദേഹം ഹിഡ്കല്‍ ഡാമില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹം കല്ല് നിറച്ച ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. നവംബര്‍ പത്തിന് വയോധികയെ കാണാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. വെള്ളി ആഭരണങ്ങള്‍ വാങ്ങിനല്‍കാമെന്ന് പറഞ്ഞു പ്രതി മുത്തശ്ശിയെ മോട്ടോര്‍ ബൈക്കില്‍ കൊണ്ടുപോകുകയായിരുന്നു.
അവരെ കൊണ്ട് ബേങ്കില്‍ നിന്ന് പണം പിന്‍വലിപ്പിച്ച ശേഷം സമീപത്തെ കുന്നിന്‍പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് അവിടെ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന 2,300 രൂപയും സ്വര്‍ണ്ണമാലയും പ്രതി കവര്‍ന്നു. തുടര്‍ന്ന് മൃതദേഹം ചാക്കിലാക്കി കല്ല് നിറച്ച ശേഷം മോട്ടോര്‍ സൈക്കിളില്‍ ഏകദേശം 15 കിലോമീറ്ററോളം സഞ്ചരിച്ച് ഹിഡ്കല്‍ അണക്കെട്ടില്‍ തള്ളുകയായിരുന്നു.
കാണാതായ മുത്തശ്ശിയെ തിരയുന്ന സംഘത്തോടൊപ്പം ഭീമപ്പയും സജീവമായുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം മുത്തശ്ശിയെ ഡാമില്‍ കണ്ടെത്തിയ വിവരം ഭീമപ്പ പിതാവിനെ അറിയിച്ചു. തുടര്‍ന്ന് രാമപ്പയും മകനും ചേര്‍ന്ന് ജലാശയത്തിലെത്തി മൃതദേഹം പുറത്തെടുക്കുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു.
Content Highlights: A 20-year-old man in Karnataka strangled his 78-year-old grandmother to death over Gruha Lakshmi welfare pension money. After robbing her cash and gold chain, he dumped the body in Hidkal Dam. Police arrested both the grandson and his father for covering up the crime.




