Kerala
പാലക്കാട് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരുക്ക്
ഇന്ന് രാവിലെ പത്തുമണിയോടെ ദേശീയപാതയിലായിരുന്നു അപകടം.
പാലക്കാട്| വടക്കാഞ്ചേരി തങ്കം ജങ്ഷനില്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പത്തുമണിയോടെ ദേശീയപാതയിലായിരുന്നു അപകടം.
കണ്ണമ്പ്ര ഭാഗത്തുനിന്ന് എത്തിയ സ്വകാര്യ ബസ് സര്‍വീസ് റോഡ് വഴി തങ്കം ജങ്ഷനിലേക്ക് പ്രവേശിക്കുന്നതിനിടെ എതിര്‍ദിശയില്‍നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് കൂടുതലായും പരുക്കേറ്റത്. ഇവരില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. ലോറി ഡ്രൈവര്‍ക്കും കാലിന് പരുക്കേറ്റു.
പരുക്കേറ്റ എല്ലാവരെയും ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലും ബൈക്കിലും ഇടിച്ചുകയറി.
Content Highlights: Nearly 20 people were injured when a private bus and a lorry collided at Thankam Junction in Vadakkencherry on the National Highway. One bus passenger sustained serious injuries, and all victims were admitted to a private hospital in Erattakulam. The out-of-control lorry also hit a parked car and a bike.




