Connect with us

Kerala

കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

മൂന്നു വ്യത്യസ്ത കേസുകളിലായാണ് അധികൃതര്‍ സ്വര്‍ണ്ണം പിടികൂടിയത്

Published

|

Last Updated

മലപ്പുറം| കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം പിടികൂടി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില വരുന്ന മൂന്നു കിലോ സ്വര്‍ണം പിടികൂടിയത്.മൂന്നു വ്യത്യസ്ത കേസുകളിലായാണ് അധികൃതര്‍ സ്വര്‍ണ്ണം പിടികൂടിയത്.

മലപ്പുറം പുല്‍പറ്റ സ്വദേശിയായ ഫവാസില്‍ നിന്നും 1163 ഗ്രാം തൂക്കമുള്ള നാലു ക്യാപ്‌സൂളുകളും, നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ് ജാസിമില്‍ നിന്നും 1057 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂളുകളും, തൃപ്പനച്ചി സ്വദേശിയായ സലീമില്‍ നിന്നും 1121 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂളുകളുമാണ് പിടികൂടിയത്.

 

---- facebook comment plugin here -----

Latest