Connect with us

Business

മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,240 രൂപയാണ്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചിരുന്നു. അതിനുശേഷം വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,240 രൂപയാണ്.

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4690 രൂപയുമാണ്.

അതേസമയം വെള്ളി വിലയിലും മാറ്റമില്ല. ശനിയാഴ്ച വെള്ളി വില ഒരു രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

 

 

Latest