Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിനരികെ

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,880 രൂപയാണ്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്.  ശനിയാഴ്ച സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നിരുന്നു. ഇന്നും 200 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,880 രൂപയാണ്.

ഒക്ടോബര്‍ 28 ന് ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില ഉണ്ടായിരുന്നത്. 45920 രൂപ ആയിരുന്നു ഒരു പവന്റെ വില. ഇന്നത്തെ വില അതിനോടടുക്കുന്നതാണ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5735 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4755 രൂപയുമാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് ഒരു രൂപയാണ് കൂടിയത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

 

 

Latest