Connect with us

Ongoing News

ഗോകുലത്തിന്റെ ഗോള്‍ മഴ; നിലംപരിശായി അറ എഫ് സി

Published

|

Last Updated

ഭുവനേശ്വര്‍ | ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗില്‍ അറ എഫ് സിക്കെതിരെ ഗോള്‍മഴ പെയ്യിച്ച് ഗോകുലം. മറുപടിയില്ലാത്ത എട്ട് ഗോളുകളാണ് ഗോകുലം അറ എഫ് സിയുടെ വലയില്‍ നിക്ഷേപിച്ചത്. ഗോകുലത്തിനായി പകരക്കാരിയായി ഇറങ്ങിയ എല്‍ഷദായി ഹാട്രിക് നേടി. 71, 78, 90+3 മിനുട്ടുകളിലാണ് താരം സ്‌കോര്‍ ചെയ്ത്. മനീഷ കല്യാണ്‍ (അഞ്ച്), ഡാന്‍മെയ് ഗ്രേസ് (31), വിന്‍ (66), ജ്യോതി (83) എന്നിവരാണ് ഗോകുലത്തിന്റെ മറ്റ് സ്‌കോറര്‍മാര്‍.

ആറ് മത്സരത്തില്‍ നിന്ന് 18 പോയിന്റുമായി ഗോകുലം അപരാജിത കുതിപ്പ് തുടരുകയാണ്. ആദ്യ പകുതിയില്‍ മികച്ച പ്രതിരോധമുയര്‍ത്തിയ അറ എഫ് സി ഗോകുലം ഗോളടിക്കുന്നത് തടയാനാണ് ശ്രമിച്ചത്. എങ്കിലും അഞ്ചാം മിനുട്ടില്‍ തന്നെ മനീഷയിലൂടെ ആദ്യ ഗോള്‍ നേടാന്‍ ഗോകുലത്തിനായി. 2-0 ആയിരുന്നു ആദ്യ പകുതിയിലെ സ്‌കോര്‍. രണ്ടാം പകുതിയിലായിരുന്നു മറ്റ് ആറ് ഗോളുകള്‍.

 

---- facebook comment plugin here -----

Latest