Uae
അനുമതിയില്ലാതെ ഹജ്ജിന് പോയാൽ 50,000 ദിർഹം പിഴ
അതോറിറ്റി നൽകുന്ന ഔദ്യോഗിക പെർമിറ്റ് ലഭിച്ച ശേഷം മാത്രമേ ഹജ്ജ് നിർവഹിക്കാവൂ എന്ന് അധികൃതർ വ്യക്തമാക്കി.
ദുബൈ| സാധുവായ പെർമിറ്റില്ലാതെ സഊദി അറേബ്യയിൽ ഹജ്ജ് കർമം നിർവഹിക്കുന്ന യു എ ഇ പൗരന് 50,000 ദിർഹം പിഴ ചുമത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ‌്സ് ആൻഡ് സകാത്ത് അറിയിച്ചു. എല്ലാ യു എ ഇ തീർഥാടകർക്കും സുരക്ഷിതമായ ഹജ്ജ് അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം. അതോറിറ്റി നൽകുന്ന ഔദ്യോ
ഗിക പെർമിറ്റ് ലഭിച്ച ശേഷം മാത്രമേ ഹജ്ജ് നിർവഹിക്കാവൂ എന്ന് അധികൃതർ വ്യക്തമാക്കി. ഹജ്ജ്, ഉംറ സംവിധാനത്തിന് കീഴിലുള്ള മന്ത്രിസഭാ തീരുമാനങ്ങൾക്ക് അനുസൃതമായാണ് ഈ നടപടി.
ഇലക്ട്രോണിക് സ്‌ക്രീനിംഗ് പ്രോഗ്രാമുകൾ വഴി അപേക്ഷകർക്ക് ന്യായവും സുതാര്യവുമായ അനുമതി വിതരണം ഈ സംവിധാനം ഉറപ്പാക്കുന്നു. നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അനധികൃത മാർഗങ്ങളിലൂടെ ഹജ്ജിന് ശ്രമിക്കരുതെന്നും അതോറിറ്റി അഭ്യർഥിച്ചു. അംഗീകൃത ചട്ടക്കൂടിന് പുറത്ത് പ്രവർത്തിക്കുന്നവർ പൂർണ ഉത്തരവാദിത്തം വഹിക്കുകയും അനന്തരഫലങ്ങൾ നേരിടുകയും ചെയ്യും. പുണ്യസ്ഥലങ്ങളിൽ പ്രവേശിച്ച് യു എ ഇ തീർഥാടകരുടെ ആസ്ഥാനത്തേക്ക് പോകുന്ന അനധികൃത വ്യക്തികളുടെ എണ്ണം വർധിക്കുന്നത് തടയുന്നതിനാണ് ഈ നടപടിയെന്ന് അതോറിറ്റി വിശദീകരിച്ചു.
ഇത് തിരക്ക് വർധിപ്പിക്കുകയും യു എ ഇ ഹജ്ജ് കാര്യ ഓഫീസ് ആസൂത്രണം ചെയ്ത സേവനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. പെർമിറ്റ് ഇല്ലാതെ ഹജ്ജിന് ശ്രമിക്കുന്നവർക്കെതിരെ സഊദി ആഭ്യന്തര മന്ത്രാലയം പിഴ ചുമത്തും. ദുൽഖഅദ് ഒന്ന് മുതൽ ദുൽഹിജ്ജ 14 വരെ മക്കയിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന വിസിറ്റ് വിസ ഉടമകൾക്കും ഈ ശിക്ഷ ബാധകമാണ്.
---- facebook comment plugin here -----




