Kozhikode
ഗ്ലോബല്‍ നൂറാനി മീറ്റിന് പ്രൗഢ സമാപനം; ശ്രദ്ധേയമായി എല്‍സ് വേര്‍ ആമ്പിയന്‍സിലെ ഹെറിറ്റേജ് വാക്ക്
ജാമിഅ മദീനതുന്നൂര്‍ നാഷണല്‍ ക്യാമ്പസ് പ്രോജക്ട് വിവരണവും എല്‍സ് വേര്‍ ആമ്പിയന്‍സ് പ്ലാന്റ്‌സ് നോട്ടും നടന്നു.
പൂനൂര്‍ | പ്രിസം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗ്ലോബല്‍ നൂറാനി മീറ്റ്’ 25 സമാപിച്ചു. ജാമിഅ മദീനതുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ എല്‍സ് വേര്‍ ആംബിയന്‍സില്‍ നടന്ന ഹെറിറ്റേജ് വാക്കും മുഖാതബതു നൂറാനിയ്യയും ശ്രദ്ധേയമായി. ജാമിഅ മദീനതുന്നൂര്‍ നാഷണല്‍ ക്യാമ്പസ് പ്രോജക്ട് വിവരണവും എല്‍സ് വേര്‍ ആമ്പിയന്‍സ് പ്ലാന്റ്‌സ് നോട്ടും നടന്നു.
സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം തങ്ങളുടെ അധ്യക്ഷതയില്‍ കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ ഫൈസി കൊടുവള്ളി പ്രാര്‍ഥന നിര്‍വഹിച്ചു. അലി അഹ്‌സനി എടക്കര ഫെലിസിറ്റേഷന്‍ അഡ്രസും മുഹ്‌യിദ്ദീന്‍ സഖാഫി കാവനൂര്‍ കീനോട്ടും നടത്തി.
ചാര്‍ട്ടിങ് ടുമാറോ: നൂറാനി പേസ്‌പെക്ടീവ്‌സ് എന്ന വിഷയത്തില്‍ നടന്ന ഓപ്പണിങ് പാനലില്‍ സുഹൈറുദ്ധീന്‍ നൂറാനി വെസ്റ്റ് ബംഗാള്‍, ജലാല്‍ നൂറാനി, യാസര്‍ അറഫാത്ത് നൂറാനി, ഡോ. ഷാഫി നൂറാനി, ഫാസില്‍ നൂറാനി ദേവതിയാല്‍, ഷബീര്‍ നൂറാനി തീക്കുനി, മുതവക്കില്‍ നൂറാനി, മുഹമ്മദ് ഷിബില്‍ അല്‍വാരിസ് നൂറാനി പങ്കെടുത്തു. ഡോ. മുജീബ് റഹ്മാന്‍ നൂറാനി മോഡറേറ്ററായി. ഡോ. ഷാഹുല്‍ ഹമീദ് നൂറാനി ഓപണിംഗ് റിമാര്‍ക്‌സ് നല്‍കി.
ഉച്ചക്ക് നടന്ന ബ്രേക്ക് ഔട്ട് പാനലുകള്‍ക്ക് സയ്യിദ് ഹാഷിം ജീലാനി നൂറാനി, അഡ്വ. ഫിര്‍ദൗസ് മന്‍സൂര്‍ നൂറാനി, റഹീം ബഷീര്‍ നൂറാനി, ലബീബ് നൂറാനി, എന്‍ ഖലീല്‍ നൂറാനി, സഅദ് നൂറാനി, ബാസിം നൂറാനി നേതൃത്വം നല്‍കി. ജഅ്ഫര്‍ നൂറാനിയുടെ അധ്യക്ഷതയില്‍ നടന്ന പ്രിസം ഫൗണ്ടേഷന്‍ ആനുവല്‍ കൗണ്‍സില്‍ അബു സ്വാലിഹ് സഖാഫി ഉദ്ഘാടനം ചെയ്തു. മുഹിയുദ്ദീന്‍ സഖാഫി തളീക്കര മുഖ്യപ്രഭാഷണം നടത്തി. ആസഫ് നൂറാനി വരപ്പാറ ഓപറേഷന്‍ റിപോര്‍ട്ടും മര്‍സൂഖ് നൂറാനി ചുങ്കത്തറ ഫിനാന്‍സ് റിപോര്‍ട്ടും അവതരിപ്പിച്ചു. പ്രിസം ആപ്പ് ലോഞ്ചിങും ഐ പി ബി പ്രസിദ്ധീകരിച്ച സഹല്‍ നൂറാനി നല്ലളത്തിന്റെ ഇംഗ്ലീഷിലുള്ള പ്രൊഫറ്റ് സ്റ്റോറീസ് പ്രകാശനവും നടന്നു. ഇര്‍ഷാദ് നൂറാനി ഉള്ളണം സ്വാഗതവും നൗഫല്‍ നൂറാനി നന്ദിയും പറഞ്ഞു. അഡ്വ. സയ്യിദ് സുഹൈല്‍ നൂറാനി അവേലം സമാപന പ്രാര്‍ഥന നിര്‍വഹിച്ചു.



