Connect with us

Saudi Arabia

ഹജ്ജ് കർമ്മങ്ങൾ റിപ്പോർട്ട് ചെയ്യാന്‍ വന്‍ മാധ്യമപ്പട

150-ലധികം പ്രാദേശിക-അന്തർദേശീയ മാധ്യമങ്ങളും 3,000-ത്തിലധികം മാധ്യമ പ്രവർത്തകരും പുണ്യഭൂമിയിലെത്തും 

Published

|

Last Updated

മക്ക|മെയ് അവസാന വാരത്തിൽ നടക്കുന്ന ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ റിപ്പോർട്ട് ചെയ്യാന്‍ വന്‍ മാധ്യമപ്പടയാണ് പുണ്യ ഭൂമിയിലെത്തിച്ചേരുന്നത്. 150-ലധികം മാധ്യമ സ്ഥാപനങ്ങളും 3,000 മാധ്യമ പ്രവർത്തകരും സഊദിയിലെത്തിച്ചേരുമെന്ന് വാർത്താവിതരണ മന്ത്രി സൽമാൻ അൽ ദോസരി പറഞ്ഞു. ഈ വർഷത്തെ  മാധ്യമ സാന്നിധ്യം ഹജ്ജ് തീർത്ഥാടനത്തിന്റെ ആഗോള പ്രാധാന്യത്തെയും സഊദി  അറേബ്യയുടെ വിപുലമായ പ്രവർത്തന ശ്രമങ്ങളെയും എടുത്തുകാണിക്കുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ വര്ഷം 150 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരം പേരായിരിന്നു ഹജ്ജ് സീസൺ റിപ്പോർട്ട് ചെയ്യാനെത്തിയത്. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി സ്റ്റുഡിയോകൾ, 24/7 ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, പുണ്യസ്ഥലങ്ങളിലെ പ്രവേശനം എന്നിവക്കായി മാധ്യമ മന്ത്രാലയം പ്രത്യേക, ഹൈടെക് ഹബുകൾ സ്ഥാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമ പ്രതിനിധികൾക്ക്  മക്കയിലെ പ്രധാന ഹജ്ജ് സൗകര്യങ്ങളിലും പുണ്യസ്ഥലങ്ങളിലും മീഡിയ ടൂറുകളും നടത്തും.
സഊദി അറേബ്യയിലെത്തുന്ന അല്ലാഹുവിന്റെ അതിഥികളായ തീർത്ഥാടകർക്കായി നൽകിവരുന്ന സേവനങ്ങൾ,ലോജിസ്റ്റിക്കൽ പുരോഗതികൾ, ഹജ്ജിന്റെ ആത്മീയ അന്തരീക്ഷം ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നിവയാണ് ഈ വിപുലമായ മാധ്യമ കവറേജിലൂടെ  ലക്ഷ്യമിടുന്നത്.
Content Highlights:
Saudi Media Minister Salman Al-Dossari announced that over 150 media organizations and 3,000 journalists will be present to cover the 2026 Hajj season. The ministry has established high-tech media hubs and 24/7 digital platforms to facilitate seamless reporting of the pilgrimage to a global audience. This extensive media presence aims to highlight Saudi Arabia’s logistical advancements and the spiritual significance of the annual gathering.

Latest